മഴ തുടരുന്നു; കോഴിക്കോട് താലൂക്കില്‍ ക്യാമ്പുകള്‍ തുറന്നു

Update: 2021-10-12 10:29 GMT

കോഴിക്കോട്: കോഴിക്കോട് താലൂക്കില്‍ നാല് സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു. വേങ്ങേരി വില്ലേജില്‍ സിവില്‍സ്‌റ്റേഷന്‍ യു.പി സ്‌കൂള്‍, വേങ്ങേരി യു.പി സ്‌കൂള്‍, പ്രൊവിഡന്‍സ് കോളേജ് എന്നിവിടങ്ങളിലും പുതിയങ്ങാടി വില്ലേജില്‍ പുതിയങ്ങാടി ജി.എം.യുപി സ്‌കൂളിലുമാണ് ക്യാമ്പ് സജ്ജമാക്കിയിട്ടുള്ളത്. 

പുതിയങ്ങാടി, പന്തീരങ്കാവ്, നെല്ലിക്കോട്, കച്ചേരി, ചേവായൂര്‍, വളയനാട്, വേങ്ങേരി വില്ലേജുകളിലാണ് മഴവെളളം കൂടുതലായും കയറിയിരിക്കുന്നത്. ഇവിടെയുള്ള ആളുകളില്‍ കുടുംബ വീടുകളിലേക്ക് പോവാന്‍ കഴിയാത്തവര്‍ക്കാണ് ക്യാമ്പ് സജ്ജമാക്കിയത്. 

Similar News