ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില ആയിരം കടന്നു

Update: 2022-05-07 01:51 GMT

തിരുവനന്തപുരം: ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില അമ്പത് രൂപ വര്‍ധിപ്പിച്ചു. അതോടെ 14.2 കിലോ സിലിണ്ടറിന്റെ വില ആയിരം കടന്ന് 1006.50 രൂപയായി. നേരത്തെ ഇത് 956.50 രൂപയായിരുന്നു.

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. 102.50 രൂപയാണ് അന്ന് കൂടിയത്. 2355 രൂപയാണ് ഇപ്പോഴത്തെ വില.

ഇന്ധനങ്ങളുടെ പ്രതിദിന വിലവര്‍ധന തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. മാര്‍ച്ച് മുതല്‍ ഏപ്രില്‍ 6വരെ 14 തവണയാണ് വിലവര്‍ധിപ്പിച്ചത്.