ആയുഷ് കോണ്‍ക്ലേവില്‍ ശ്രദ്ധേയമായി മലപ്പുറത്തിന്റെ സാന്നിധ്യം

ഫീച്ചേര്‍ഡ് വിഭാഗത്തില്‍ വണ്ടൂര്‍ ഗവ. ഹോമിയോ കാന്‍സര്‍ സെന്ററിലെ ഡോ. വിനു കൃഷ്ണന്‍ കാന്‍സര്‍ ചികില്‍സയെ കുറിച്ചും ചെറിയമുണ്ട ഗവ. ഡിസ്പന്‍സറിയിലെ ഡോ. ഹരീഷ് ബാബു ഡി അഡിക്ഷന്‍ പ്രൊജക്റ്റായ പുനര്‍ജ്ജനിയെ കുറിച്ചും പ്രബന്ധം അവരിപ്പിക്കും. കൂടാതെ അരീക്കോട് ഗവ. ഹോമിയോ ഡിസ്പന്‍സറിയിലെ ഡോ. വിവേക് ദേവന്‍- ആമ വാതം,കൂരാട് ഗവ. ഡിസ്പന്‍സറിയിലെ ഡോ. മഞ്ജു എസ് - ആസ്ത്മ, തുവൂര്‍ ആയുഷ് പിഎച്‌സിയിലെ ഡോ. ഒ ഫസല്‍ റഹ്മാന്‍-ഡെങ്കിപനി എന്നിവയിലെ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

Update: 2019-02-14 15:05 GMT

കേരള സര്‍ക്കാരും ദേശീയ ആയുഷ് മിഷനും ആയുഷ് വകുപ്പും സംയുക്തമായി നടത്തുന്ന പ്രഥമ ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവില്‍ മലപ്പുറത്തു നിന്ന് അഞ്ചു ഡോക്ടര്‍മാര്‍ ഗവേഷണ പ്രബന്ധം അവതരിപ്പിക്കുന്നു.

ഫീച്ചേര്‍ഡ് വിഭാഗത്തില്‍ വണ്ടൂര്‍ ഗവ. ഹോമിയോ കാന്‍സര്‍ സെന്ററിലെ ഡോ. വിനു കൃഷ്ണന്‍ കാന്‍സര്‍ ചികില്‍സയെ കുറിച്ചും ചെറിയമുണ്ട ഗവ. ഡിസ്പന്‍സറിയിലെ ഡോ. ഹരീഷ് ബാബു ഡി അഡിക്ഷന്‍ പ്രൊജക്റ്റായ പുനര്‍ജ്ജനിയെ കുറിച്ചും പ്രബന്ധം അവരിപ്പിക്കും. കൂടാതെ അരീക്കോട് ഗവ. ഹോമിയോ ഡിസ്പന്‍സറിയിലെ ഡോ. വിവേക് ദേവന്‍- ആമ വാതം,കൂരാട് ഗവ. ഡിസ്പന്‍സറിയിലെ ഡോ. മഞ്ജു എസ് - ആസ്ത്മ, തുവൂര്‍ ആയുഷ് പിഎച്‌സിയിലെ ഡോ. ഒ ഫസല്‍ റഹ്മാന്‍-ഡെങ്കിപനി എന്നിവയിലെ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

കോണ്‍ക്ലേവ് വെള്ളി മുതല്‍ 19 വരെ വിവിധ വേദികളിലായി നടക്കുന്നു. വിവിധ സെഷനുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക്, ഗവര്‍ണര്‍ സദാശിവം, ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Tags:    

Similar News