പാലക്കാട്: സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ അപമാനിക്കുന്നതിനെതിരേ പോപുലര്‍ ഫ്രണ്ട് പ്രതിഷേധിക്കും

Update: 2021-08-24 12:10 GMT

പാലക്കാട്: 1921 മലബാര്‍ സമര പോരാളികളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ഡിവിഷന്‍ കമ്മിറ്റി പ്രതിഷേധിക്കും. ഇതിന്റെ ഭാഗമായി ഒലവക്കോട്-കോങ്ങാട് എന്നീ സ്ഥലങ്ങളില്‍ പ്രധിഷേധ പ്രകടനം നടത്തും.

സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ അപമാനിക്കുന്ന ദേശവിരുദ്ധ നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും പേര് വെട്ടിയാല്‍ തീര്‍ന്നു പോകുന്നതല്ല മുസ് ലിംകളുടെ സമരവീര്യമെന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ഡിവിഷന്‍ പ്രസിഡന്റ് ഇബ്രാഹിം മൗലവി പറഞ്ഞു.

പ്രതിഷേധ പ്രകടനത്തിന് ജംഷീര്‍, ഇഖ്ബാല്‍, ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Tags: