വി എം കുട്ടിയുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു

Update: 2021-10-13 05:16 GMT

മലപ്പുറം: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവുമായ വി എം കുട്ടിയുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ പ്രസിഡണ്ട് കെ വി അബ്ദുല്‍ കരീം അനുശോചിച്ചു.

മാപ്പിളപ്പാട്ട് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഒരു പുരുഷായുസ്സ് മുഴുവന്‍ മാപ്പിള കലകള്‍ക്ക് വേണ്ടി ഉഴിഞ്ഞ് വെക്കുകയും ചെയത മഹാനായിരുന്നു അദ്ദേഹം. മലബാര്‍ സമര പോരാളികള്‍ക്ക് ഊര്‍ജ്ജം പകരാന്‍ അന്ന് രചിക്കപ്പെട്ട മാപ്പിളപ്പാട്ടുകളും ഖിസ്സ പാട്ടുകളും സാധാരണക്കാരിലേക്കെത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഗായകനായിരുന്നു വി എം കുട്ടി എന്നും അദ്ദേഹം തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Tags:    

Similar News