ഫൈസര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ 97 ശതമാനം ഫലപ്രദമെന്ന് പഠനം

Update: 2021-03-11 14:27 GMT

ബെര്‍ലിന്‍: ഫൈസര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നേരത്തെ കരുതിയിരുന്നതില്‍ നിന്ന് വ്യത്യസ്തമായി 97 ശതമാനം ഫലപ്രദമെന്ന് പഠനം. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നടത്തിയ പഠനത്തിലാണ് ഫൈസര്‍ വാക്‌സിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പറത്തുവന്നത്.

ഇസ്രായേലിലെ നാഷണല്‍ വാക്‌സിനേഷന്‍ കാപയിന്റെ ഭാഗമായി ജനുവരി 17 മുതല്‍ മാര്‍ച്ച് 6 വരെയുള്ള കൊവിഡ് വാക്‌സിനേഷന്‍ രേഖകള്‍ പരിശോധിച്ച ഗവേഷകര്‍ വാക്‌സിന്‍ 94 ശതമാനം ഫലപ്രദമാണെന്ന് നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.

ലോകാരോഗ്യ സംഘടന കൊവിഡിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിനു ശേഷം ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ സ്വന്തം പ്രതിരോധ കുത്തിവയ്പ്പ് കാംപയിനുമായി മുന്നോട്ട് പോകുമ്പോള്‍ യഥാര്‍ത്ഥ ലോകത്തുനിന്നുള്ള തെളിവുകള്‍ പ്രധാനമാണെന്ന് കമ്പനികള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ജനസംഖ്യയിലെ 40 ശതമാനം പേര്‍ക്ക് കുത്തിവയ്‌പ്പെടുത്ത ഇസ്രായേലിന്റെ വാകിനേഷന്‍ കാംപയിന്‍ ലോകത്തെ ഏറ്റവും വേഗതയേറിയതും കാര്യക്ഷമമവുമായ പദ്ധതിയാണ്. ഡിസംബറിലാണ് ഇസ്രായേലില്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. ഒരാള്‍ക്ക് ഫൈസറിന്റെ രണ്ട് ഷോട്ടുകളാണ് നല്‍കുക. ഇതുവരെ 5 ദശലക്ഷം പേര്‍ക്ക് ഇസ്രായേലില്‍ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.

Tags: