ചെറുകിട കച്ചവടക്കാര്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്റെ പുനരധിവാസ പദ്ധതി സമര്‍പ്പിച്ചു

നിലമ്പൂര്‍, മമ്പാട്, എടവണ്ണ, ചുങ്കത്തറ, പോത്തുകല്ല് എന്നീ പ്രദേശങ്ങളില്‍ നിന്ന് സര്‍വേ നടത്തി കണ്ടെത്തിയ 245 ചെറുകിട കച്ചവടക്കാര്‍ക്കാണ് സഹായം നല്‍കിയത്.

Update: 2019-12-31 09:05 GMT

നിലമ്പൂര്‍: നാടിന്റെ ഐക്യബോധം കൊണ്ട് വിവേചനങ്ങളെ നേരിടാന്‍ സാധിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം ഐ അബ്ദുല്‍ അസീസ്. 2019 ആഗസ്തിലുണ്ടായ പ്രളയത്തില്‍ നഷ്ടം സംഭവിച്ച നിലമ്പൂര്‍ മേഖലയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് തങ്ങളുടെ കച്ചവട സ്ഥാപനങ്ങള്‍ പുനരുദ്ധരീകരിക്കുന്നതിന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ തയ്യാറാക്കിയ പുനരധിവാസ പദ്ധതി വ്യാപാരികള്‍ക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂര്‍, മമ്പാട്, എടവണ്ണ, ചുങ്കത്തറ, പോത്തുകല്ല് എന്നീ പ്രദേശങ്ങളില്‍ നിന്ന് സര്‍വേ നടത്തി കണ്ടെത്തിയ 245 ചെറുകിട കച്ചവടക്കാര്‍ക്കാണ് സഹായം നല്‍കിയത്.

വ്യാപാരി വ്യവസായി ഏകോപന സമിതി, ചെറുകിട വ്യവസായ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ പീപ്പിള്‍സ് ഫൗണ്ടേഷന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നേരിട്ടാണ് സര്‍വേ നടത്തിയത്. 90 ലക്ഷം രൂപയുടെ സഹായമാണ് തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കായി നല്‍കിയത്. പി വി അബ്ദുള്‍ വഹാബ് എംപി മുഖ്യ പ്രഭാഷണം നടത്തി.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം കെ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. പി വി അന്‍വര്‍ എംഎല്‍എ, നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സന്‍ പത്മിനി ഗോപിനാഥ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സുഗതന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ പ്രസിഡന്റ് കുഞ്ഞാവ ഹാജി,

മലപ്പുറം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ വി അന്‍വര്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഹംസ ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂര്‍ യൂണിറ്റ് പ്രസിഡന്റ് വിനോദ് പി മേനോന്‍, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാട്, വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ സെക്രട്ടറി കുഞ്ഞു മുഹമ്മദ്, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ അബൂബക്കര്‍ കരുളായി. ജമാഅത്തെ ഇസ്‌ലാമി അസി.അമീര്‍ പി മുജീബ് റഹ്മാന്‍,  പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ മിയാന്‍ദാദ് സംസാരിച്ചു.

Tags: