രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കൂടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടി ചെയ്യേണ്ടതില്ല, മുമ്പ് നടപടിയെടുത്തതാണ്: ഷാഫി പറമ്പില്‍

Update: 2025-11-25 08:45 GMT

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പാര്‍ട്ടി മുമ്പ് നടപടി എടുത്തിട്ടുണ്ടെന്നും ഇനി കൂടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടി ചെയ്യേണ്ടതില്ലെന്നും ഷാഫി പറമ്പില്‍. ഇനി കൂടുതല്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നും മാധ്യമങ്ങളോട് ഷാഫി പറമ്പില്‍ പ്രതികരിച്ചു.

അതേസമയം, പോലിസ് കേസെടുത്താല്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് കെ മുരളീധരന്റെ പ്രതികരണം. യുഡിഎഫിന്റെ ഔദ്യോഗിക പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കുന്നില്ലെന്നും ഇനി പങ്കെടുത്താല്‍ നടപടി കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: