ടോള്‍ ബൂത്ത് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങള്‍ നീക്കം ചെയ്യണമെന്ന് പരപ്പനാട് ഡവലപ്മെന്റ് ഫോറം

Update: 2021-06-14 06:26 GMT

പരപ്പനങ്ങാടി: ടോള്‍ ബൂത്ത് പരിസരത്ത് റോഡോരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പോലിസ് തൊണ്ടി വാഹനങ്ങള്‍ അടിയന്തിരമായി ഇവിടെ നിന്ന് മാറ്റണമെന്ന് പരപ്പനാട് ഡവലപ്മെന്റ് ഫോറം (പി.ഡി.എഫ്) ആവശ്യപ്പെട്ടു. ദ്രവിച്ചു നാശമായിക്കിടക്കുന്ന ഇത്തരം വാഹനങ്ങള്‍ ഇവിടെ കൂട്ടിയിട്ടിരിക്കുന്നത് കാരണം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നു. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണിവിടം. അധികാരികളുടെ ശ്രദ്ധ എത്രയും പെട്ടെന്ന് വിഷയത്തില്‍ പതിയണമെന്നും ഫോറം ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് പൊതുമരാമത്ത് മന്ത്രിക്ക് പരാതിയും നല്‍കി.