കുടിശ്ശിക വരുത്തിയ ഭരണസമിതി അംഗങ്ങളെ അയോഗ്യത കല്‍പ്പിച്ച ഉത്തരവ് സ്‌റ്റേ ചെയ്തു

Update: 2022-09-02 11:38 GMT

മാള: കുരുവിലശ്ശേരി സര്‍വീസ് സഹകരണ ബാങ്കിലെ കുടിശ്ശിക വരുത്തിയ ഭരണസമിതി അംഗങ്ങളെ അയോഗ്യത കല്‍പ്പിച്ച് പുറത്താക്കിയ ഉത്തരവ് സ്‌റ്റേ ചെയ്തു. തൃശ്ശൂര്‍ ജില്ലാ സഹകരണസംഘം ജോയിന്റ് സെക്രട്ടറി പി കെ ഗോപകുമാര്‍ ആണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അയോഗ്യത സ്‌റ്റേ ചെയ്തത്.

ഭരണസമിതി അംഗങ്ങളായ ജിമ്മി ജോയ്, പി എ നിയാസ് എന്നിവര്‍ക്ക് കുടിശ്ശികയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ജൂണ്‍ മാസം 27ാം തീയതി തൃശ്ശൂര്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഇവര്‍ക്ക് അയോഗ്യത കല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ അപ്പീലിന് പോയിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ച് ജിമ്മി ജോയും നിയാസും സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനമെടുക്കുന്നത് വരെയാണ് ഇവര്‍ക്കെതിരായ നടപടി സ്‌റ്റേ ചെയ്തത്.