കൊട്ടാരക്കര: കൊട്ടാരക്കര മുന്‍സിപാലിറ്റി ഒന്നാം വാര്‍ഡില്‍ പി.ഡി.പി സ്ഥാനാര്‍ത്ഥിയായി വഞ്ചി അടയാളത്തില്‍ മത്സരിക്കുന്ന ഷൈനി ഷഹാറിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉല്‍ഘാടനം പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര നിര്‍വ്വഹിച്ചു. തുടര്‍ന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സുധീര്‍ വല്ലം അദ്ധ്യക്ഷത വഹിച്ചു .
നേതാക്കളായ സുധീര്‍ കുന്നംമ്പുറം, ഷാനവാസ് പള്ളിക്കല്‍, ബൈജു, അല്അമീന് ബാഖവി, ഷാഹുല്‍ ഹമീദ്, സ്ഥാനാര്‍ത്ഥി ഷൈനി ഷഹാര്‍ തുടങ്ങിയവര്‍ സംസാരിച്ചു ണ്ഡലം സെക്രട്ടറി ഷിജു സ്വാഗതവും, ലിനിമോള്‍ കൃതജ്ഞതയും രേഖപ്പെടുത്തി.