വിവിധ ആവശ്യങ്ങളുന്നയിച്ച് ഒബിസി കോണ്‍ഗ്രസ് നില്‍പ്പ് സമരം നടത്തി

സമരം കെ പി സി സി സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Update: 2020-05-18 14:34 GMT

മാള: പൊള്ളയായ കൊവിഡ് 19 പുനരധിവാസ പാക്കേജ് പുനപ്പരിശോധിക്കുക, പരമ്പരാഗത തൊഴിലാളികള്‍ക്ക് 5000 രൂപ സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒബിസി കോണ്‍ഗ്രസ് മാള ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാള പോസ്റ്റ് ഓഫീസിനു മുന്‍പില്‍ നില്‍പ്പ് സമരം നടത്തി. സമരം കെ പി സി സി സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് ചെയര്‍മാന്‍ ബഷീര്‍ തെക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ഒ ബി സി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ എന്‍ സജീവന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ഡി ജോസ്, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ വി എ അബ്ദുല്‍ കരീം, എ എ അഷറഫ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോണ്‍ കെന്നഡി, ഒ ബി സി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം ബി കെ വിബീഷ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് വക്കച്ചന്‍ അമ്പൂക്കന്‍, ജനറല്‍ സെക്രട്ടറി സന്തോഷ് ആത്തപ്പിള്ളി, മൈനോറിറ്റി കോണ്‍ഗ്രസ് മാള ബ്ലോക്ക് ചെയര്‍മാന്‍ തോമാസ് ചാക്കോള, മൈനോറിറ്റി കോണ്‍ഗ്രസ് മണ്ഡലം ചെയര്‍മാന്‍ ജലീല്‍ മാരേക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. 

Tags:    

Similar News