രാജ്യത്ത് മങ്കിപോക്‌സ് രോഗികളുടെ എണ്ണം ഏഴായി; കൂടുതല്‍ രോഗബാധിതര്‍ കേരളത്തില്‍

Update: 2022-08-02 07:40 GMT

ന്യൂഡല്‍ഹി: കേരളത്തില്‍ ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 7 ആയി. ജൂലൈ 27ന് യുഎഇയില്‍നിന്ന് മലപ്പുറത്തെത്തിയ യുവാവിനാണ് രാജ്യത്ത് അവസാനമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇതുവരെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ രോഗബാധിതര്‍ കേരളത്തിലാണ്. 

ഇന്ന് രാവിലെ ഡല്‍ഹിയില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 35വയസ്സുളള നൈജീരിക്കാരനാണ് രോഗി. ഡല്‍ഹിയില്‍ റിപോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണ് ഇത്.

കേരളത്തില്‍ കഴിഞ്ഞ ആഴ്ച മരിച്ച 22കാരന് മങ്കിപോക്‌സാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ഈ രോഗം ബാധിച്ച് മരിക്കുന്ന ആദ്യരോഗിയാണ് ഇയാള്‍.

രാജസ്ഥാനില്‍ രോഗബാധ സംശിച്ച് ഒരാളെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. നാല് ദിവസമായി പനിയും മങ്കിപോക്‌സ് ലക്ഷണവുമുണ്ട്. പക്ഷേ, മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടില്ല. 

കേരളത്തിലെ ആദ്യ രോഗി ആശുപത്രിവിട്ടു. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. 

Tags:    

Similar News