വാഷിങ്ടണ്‍: യുഎസ്സില്‍ കൊവിഡ് ബാധിതരുടെ എണ്ണം 12 ദശലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല റിപോര്‍ട്ട് ചെയ്തു. ലോകത്ത് കൊവിഡ് ബാധ ഏറ്റവും തീവ്രമായ രാജ്യമായ യുഎസ്സില്‍ ഇതുവരെ 2,55,414 പേര്‍ കൊവിഡ് ബധിച്ച് മരിച്ചിട്ടുണ്ടെന്ന് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും രോഗബാധ തീവ്രമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ അനുഭവപ്പെട്ടതിനേക്കാള്‍ ശക്തമായി രോഗം പടന്നുപിടിക്കുന്നതായാണ് കാണുന്നത്.
വെള്ളിയാഴ്ച 1,95,500 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണ് ഇത്.
നേരത്തെ വേനല്‍കാല മാസങ്ങളില്‍ റിപോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ രോഗബാധ 77,100 ആയിരുന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകളില്‍ കാണുന്നു.