ജനവാസ കേന്ദ്രങ്ങളില്‍ ഫ്‌ളോര്‍ മില്ലുകളുടെ ശബ്ദതീവ്രത നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

മില്ലുകളിലെ ശബ്ദശല്യവും പൊടിശല്യവും കുറയ്ക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ സ്ഥാപന ഉടമകള്‍ കൃത്യമായി പാലിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

Update: 2021-07-19 14:28 GMT

കോഴിക്കോട്: ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളോര്‍ മില്ലുകളിലെ ശബ്ദ തീവ്രത മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിശ്ചയിക്കും പ്രകാരമായിരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

മില്ലുകളിലെ ശബ്ദശല്യവും പൊടിശല്യവും കുറയ്ക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ സ്ഥാപന ഉടമകള്‍ കൃത്യമായി പാലിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

ജനവാസ കേന്ദ്രങ്ങളിലെ അനുവദനീയ ശബ്ദപരിധിക്കപ്പുറമാണ് ഫ്‌ളോര്‍ മില്ലുകള്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള ശബ്ദതീവ്രതയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്മീഷനെ അറിയിച്ചു. ശബ്ദതീവ്രത കുറയ്ക്കാന്‍ ശബ്ദ നിയന്ത്രണ ഉപാധികള്‍ സ്ഥാപിക്കണം. രാത്രി ആറു മുതല്‍ രാവിലെ ആറു വരെ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഇന്നലെ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങില്‍ 50 കേസുകള്‍ പരിഗണിച്ചു. 26 പരാതിക്കാര്‍ ഹാജരായി. 10 കേസുകളില്‍ ഉത്തരവായി.

Tags:    

Similar News