സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ പങ്കിട്ടു

Update: 2022-10-10 11:43 GMT

ന്യൂയോര്‍ക്ക്: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് മൂന്ന് യുഎസ് സാമ്പത്തികശാസ്ത്രജ്ഞര്‍ അര്‍ഹരായി. നൊബേല്‍ പുരസ്‌കാര സമിതി തിങ്കളാഴ്ചയാണ് വിവരം പങ്കുവച്ചത്.

കൊവിഡ് പോലുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കാണ് പുരസ്‌കാരം.

ബെന്‍. എസ് ബെര്‍നാങ്കേ, ഡഗ്‌ളസ് ഡബ്ലിയു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡിബ്‌വിഗ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ മൂന്ന് പേര്‍. ബാങ്കുകളുമായി ബന്ധപ്പെട്ടപഠനങ്ങളാണ് ഇവരുടേത്. 

Tags:    

Similar News