പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി

Update: 2020-08-24 17:22 GMT

തിരുവനന്തപുരം: ഇടത് സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം തള്ളി. 40നെതിരേ 87വോട്ടുകള്‍ക്കാണ് തള്ളിയത്.

രാവിലെ 11ന് തുടങ്ങിയ ചര്‍ച്ച രാത്രി 9 മണിയോടെയാണ് അവസാനിച്ചത്. ചര്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി മറുപടി പറഞ്ഞു.

മുഖ്യമന്ത്രിയുെട പ്രസംഗത്തിന് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. 87 പേര്‍ പ്രതിപക്ഷത്തിന്റെ പ്രമേയത്തെ എതിര്‍ത്തും 40 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തു.

തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.  

Tags:    

Similar News