പുതിയ കേന്ദ്ര മന്ത്രിമാരുടെ ബിജെപി മേധാവി ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ച ഇന്ന്

Update: 2021-07-08 05:17 GMT

ന്യൂഡല്‍ഹി: പുതുതായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ കേന്ദ്ര മന്ത്രിമാര്‍ ഇന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടി ആസ്ഥാനത്തുവച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്.

ആകെ 43 മന്ത്രിമാരാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. പ്രധാ്‌നമന്ത്രി നരേന്ദ്ര മോദി 2019 മെയില്‍ രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണ് ബുധനാഴ്ച നടന്നത്.

ജ്യോതിരാദിത്യ സിന്ധ്യ, ഭുപേന്ദര്‍ യാധവ്, സര്‍ബാനന്ധ സൊനൊവാള്‍, പുഷ്പതി കുമാര്‍ പരസ് തുടങ്ങിയവരാണ് ഇന്നലെ മന്ത്രിപദവിയിലെത്തിയ പ്രമുഖര്‍.

സഹമന്ത്രിമാരായിരുന്ന ഏഴ് മന്ത്രിമാര്‍ക്ക് കാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്. കൃഷ്ണറെഡ്ഡി, കിരണ്‍ റിജിജു, അനുരാഗ് സിങ് താക്കൂര്‍, ഹര്‍ദീപ് സിങ് പുരി, രാജ് കുമാര്‍ സിങ്, പര്‍ഷോത്തം റുപാല തുടങ്ങിയവരാണ് കാബിനറ്റ് സ്ഥാനം നേടിയവരില്‍ പ്രമുഖര്‍.