സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Update: 2021-02-13 02:46 GMT

കോഴിക്കോട് : കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ദേശീയ ആരോഗ്യമിഷന്‍ ഫണ്ടില്‍ നിന്ന് ലഭ്യമായ 10 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.

ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായി. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ നവീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ സംബന്ധിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. എം.സുജാത നന്ദിയും പറഞ്ഞു.