രാഹുലിന്റെ റോഡ്‌ഷോയില്‍ മുസ്‌ലിം ലീഗ് പതാക മാറ്റിവച്ചു

Update: 2021-04-01 09:57 GMT
കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ മുസ്‌ലിം ലീഗിന്റെ പതാക മാറ്റിവച്ചു. മാനന്തവാടിയില്‍ നടന്ന റോഡ് ഷോയില്‍ നിന്നും ലീഗ് പ്രവര്‍ത്തകര്‍ തന്നെ പതാക എടുത്തുവെക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.മുന്‍പ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച സമയത്ത് ലീഗ് പതാക ഉയര്‍ത്തിയപ്പോള്‍ അത് പാകിസ്താന്‍ പതാകയാണെന്ന തരത്തില്‍ ഉത്തരേന്ത്യയില്‍ പ്രചരിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തി എന്ന തരത്തിലാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപക പ്രചരണം നടത്തിയത്. ഇത് ആവര്‍ത്തിക്കുമെന്ന ആശങ്കയിലാണ് ലീഗ് പ്രവര്‍ത്തകര്‍ തന്നെ പതാക മാറ്റിവെച്ചത്.


എന്നാല്‍ ചിഹ്നം ആലേഖനം ചെയ്ത പതാക മാത്രമേ റോഡ് ഷോയില്‍ ഉപയോഗിച്ചിരുന്നുള്ളൂ എന്നാണ് യുഡിഎഫിന്റെ വിശദീകരണം. അതു കൊണ്ടാണ് ലീഗ് പതാക മാറ്റിയതെന്ന് ഇവര്‍ പറയുന്നു. മണ്ഡലത്തില്‍ ബിജെപിയും യുഡിഎഫും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ തെളിവാണ് പതാക വിലക്കിയ സംഭവമെന്ന് എല്‍ഡിഎഫ് ആരോപിച്ചു.




Tags:    

Similar News