കെഎന്‍എമ്മിനു കീഴിലുള്ള മുജാഹിദ് പള്ളികള്‍ അടച്ചിടും

കേരള വഖഫ് ബോര്‍ഡും പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമയുടെയും നേരെത്തയുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ കെഎന്‍എം മസ്ജിദുകളില്‍ ജമാഅത്തിനും ജുമുഅക്കും താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുകയും നിര്‍ത്തി വെക്കുകയുമാണ്.

Update: 2020-03-21 13:42 GMT

കോഴിക്കോട്: കോവിഡ് 19 അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കെഎന്‍എമ്മിനു കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ പള്ളികളിലും താല്‍കാലിക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇന്ന് കോഴിക്കോട് ചേര്‍ന്ന കെഎന്‍എം സംസ്ഥാന സെക്രട്ടറിയേറ്റു തീരുമാനിച്ചു. കേരള വഖഫ് ബോര്‍ഡും പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമയുടെയും നേരെത്തയുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ കെഎന്‍എം മസ്ജിദുകളില്‍ ജമാഅത്തിനും ജുമുഅക്കും താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുകയും നിര്‍ത്തി വെക്കുകയുമാണ്. മസ്ജിദു ജീവനക്കാര്‍ ബാങ്ക് കൊടുക്കുകയും നമസ്‌ക്കരം നില നിര്‍ത്തുകയും ചെയ്യേണ്ടതാണെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു

കൊറോണ കോവിഡ് 19 വൈറസു ബാധ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാവരും ഏറെ ജാഗ്രതയിലാണ്. ജനങ്ങള്‍ പുറത്തിറങ്ങാതെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്നതിനാല്‍ നമ്മുടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ചെറുകിട കച്ചവടക്കാര്‍ക്കും ചെറിയ ജോലി ചെയ്തു ജീവിക്കുന്നവര്‍ക്കും വലിയ പ്രയാസമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ഇവരുടെ കുടുംബങ്ങള്‍ പട്ടിണി കിടക്കുന്നില്ലെന്നു ഉറപ്പുവരുത്തേണ്ട ബാധ്യത ഓരോ മഹല്ലിനുമുണ്ട്.ദുരിത മനുഭവിക്കുന്നവരെ മനസ്സിലാക്കി അവര്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്നും കെഎന്‍എം ആവശ്യപ്പെട്ടു. സഹോദരങ്ങളെ ചേര്‍ത്ത് പിടിക്കുകയും, നാടിന്റെ നന്മക്കും സുരക്ഷക്കുമായി ഒന്നിച്ചു നില്‍ക്കുകയും ചെയ്യണമെന്നും കെഎന്‍എം അഭ്യര്‍ഥിച്ചു

പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി, പ്രഫ എന്‍ വി അബ്ദുറഹ്മാന്‍, എ അസ്ഗറലി, അബ്ദുറഹ്മാന്‍ മദനി പാലത്ത്, എം ടി അബ്ദു സമദ് സുല്ലമി പങ്കെടുത്തു

Tags:    

Similar News