'നടിയുടെ ഫ്‌ലാറ്റില്‍നിന്ന് പിടിച്ചെടുത്ത പണം എന്റേതല്ല'; കുറ്റംനിഷേധിച്ച് ബംഗാള്‍ മുന്‍മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജി
കൊല്‍ക്കത്ത: നടിയും മോഡലുമായ അര്‍പിത മുഖര്‍ജിയുടെ ഫഌറ്റുകളില്‍നിന്ന് പിടിച്ചെടുത്ത നോട്ടുകെട്ടുകള്‍ തന്റേതല്ലെന്ന് ബംഗാള്‍ മുന്‍മന്ത്രിയും തൃണമൂല്‍ നേതാവുമായ പാര്‍ത്ഥാ ചാറ്റര്‍ജി.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അര്‍പിതയുടെ രണ്ട് ഫ്‌ലാറ്റുകളില്‍നിന്നായി 50 കോടിയോളം രൂപ പിടിച്ചെടുത്തത്. അധ്യാപകനിയമനവുമായി ബന്ധപ്പെട്ടാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
പാര്‍ത്ഥാ ചാറ്റര്‍ജിയും അര്‍പിതയും ഈ മാസം ആദ്യമാണ് അറസ്റ്റിലായത്.
കൊല്‍ക്കത്തയിലെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ആശുപത്രിയിലേക്ക് ചികില്‍സാര്‍ത്ഥം കൊണ്ടുവന്ന സമയത്താണ് പാര്‍ത്ഥാ ചാറ്റര്‍ജി താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടത്.
സമയമാകുമ്പോള്‍ എല്ലാം പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് തന്റെ പണമല്ലെന്ന് പണം പിടിച്ചെടുത്തതിനെക്കുറിച്ചുളള ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.
പണത്തിനു പുറമെ വിദേശനണയങ്ങളും സ്വര്‍ണവും രേഖകളും ഇവിടെനിന്ന് പിടിച്ചെടുത്തു.
കോളജുകള്‍ക്ക് അംഗീകാരം നല്‍കിയതിനും സ്‌കൂള്‍ അധ്യാപക നിയമനത്തിനും വാങ്ങിയ േൈകക്കൂലിയാ
ണ് പിടിച്ചെടുത്ത പണമെന്ന് അര്‍പിത മുഖര്‍ജി മൊഴി നല്‍കി.
മമതക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ മന്ത്രിയെ കുടുക്കുകയാണെന്നാണ് ആദ്യം തൃണമൂല്‍ പ്രതികരിച്ചതെങ്കിലും പിന്നീട് തിരുത്തി.
