ജനാധിപത്യത്തെ ചൈതന്യവത്താക്കുകയാണ് എസ്ഡിപിഐയുടെ ദൗത്യം: പി അബ്ദുല്‍ ഹമീദ്

Update: 2021-08-31 13:33 GMT

പത്തനംതിട്ട: ജനാധിപത്യത്തെ ചൈതന്യവത്താക്കുകയാണ് പാര്‍ട്ടി ദൗത്യമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറഞ്ഞു. പത്തനംതിട്ട ജില്ലാ പ്രതിനിധി സഭ അടൂര്‍ ഷിജിന്‍ ഷാ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയവര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണന്ന് അഭിമാനം കൊണ്ട നമ്മള്‍ ഫാഷിസത്തിന്റെ ഭരണകാലത്ത് ഇതേ ജനാധിപത്യത്തിന്റെ പേരില്‍ അപമാനിതരാണ്. ജനാധിപത്യം വെറും വാചകങ്ങളിലല്ലന്ന് തെളിയിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐ. അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് എല്ലാ മൂന്നു വര്‍ഷം കൂടുമ്പോഴുളള പാര്‍ട്ടി തിരഞ്ഞെടുപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.




 


ഇന്ത്യയുടെ ഭരണഘടനയെ കാവിവത്ക്കരിക്കുന്ന മോദിസര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും പ്രതിരോധിക്കാന്‍ ജനാധിപത്യപ്രക്ഷോഭത്തിന് എല്ലാ വിഭാഗം ജനങ്ങളും തയ്യാറാവണം. ധീര രക്തസാക്ഷികളായ സ്വാതനന്ത്ര്യസമര സേനാനികളുടെ പേരുകള്‍ രേഖകളിലല്ല മറിച്ച് ജങ്ങളുടെ മനസിലാണ് പതിഞ്ഞിരിക്കുന്നത്. അത് മായ്ക്കാന്‍ ഫാസിസ്റ്റ് ഭരണകൂടത്തിന് കഴിയില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കര്‍ഷകരെ പോലും ശത്രുക്കളായി കാണുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും പി അബ്ദുല്‍ ഹമീദ് പറഞ്ഞു.


സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ വരണാധികാരിയായിരുന്നു. സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍കുട്ടി യോഗത്തില്‍ അഭിവാദ്യമര്‍പ്പിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. താജുദ്ദീന്‍ നിരണം, റിയാഷ് കുമ്മണ്ണൂര്‍, ഷാജി പഴകുളം എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് അനീഷിനെ പ്രസിഡന്റായും താജുദ്ദീന്‍ നിരണത്തിനെ സെക്രട്ടറിയായും, ഷാജി ആനകുത്തിയെ ഖജാന്‍ജിയായും തിരഞ്ഞെടുത്തു.




Tags:    

Similar News