കാണാതായ വര്‍ക്‌ഷോപ്പ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

Update: 2019-03-14 08:24 GMT
കാണാതായ വര്‍ക്‌ഷോപ്പ് ജീവനക്കാരന്റെ   മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി: ഇന്നലെ ഉച്ചയ്ക്ക് കാണാതായ വര്‍ക് ഷോപ്പ് ജീവനക്കാരന്റെ മൃതദേഹം ആലുങ്ങല്‍ കടപ്പുറത്ത് കണ്ടെത്തി. വള്ളികുന്ന് അരിയല്ലൂര്‍ വര്‍ക് ഷോപ്പ് തൊഴിലാളിയും എന്‍ സി ഗാര്‍ഡന്‍ താമസക്കാരനുമായ രത്‌നാകരന്റെ മകന്‍ ഡാനിഷി(26)ന്റെ മൃതദേഹഹമാണ് ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്ത് കരക്കടിഞ്ഞത്. ഇന്നലെ ഷോപ്പില്‍ നിന്ന് ഉച്ചയോടെ ഡാനിഷ് വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും മറ്റും അന്വേഷിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ 9.30ഓടെ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞത്. പരപ്പനങ്ങാടി പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Similar News