സിഎഫ്എല്‍ടിസികളിലെ സ്റ്റാഫ് നഴ്‌സുമാരുടെ സേവനം തുടരുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി

Update: 2021-11-08 07:52 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ച സിഎഫ്എല്‍ടിസികളിലെ സ്റ്റാഫ് നഴ്‌സുമാരുടെ സേവന കാലാവധി തുടരുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍. സിഎഫ്എല്‍ടിസികള്‍ നിര്‍ത്തലാക്കുന്നതുവരെ നഴ്‌സുമാരുടെ സേവനം ഉണ്ടാകുമെന്നും ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചാണ് സേവന കാലാവധി തുടരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തോടനുബന്ധിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധ പ്രവൃത്തികള്‍ക്ക് നിയമിച്ചിട്ടുളള കരാര്‍ ജീവനക്കാരുടെ സേവനവും തുടരാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. 

Tags: