ചൈനീസ് പതാക ഉയര്‍ത്തിയതില്‍ സൈനികകരാര്‍ ലംഘനമില്ലെന്ന് സൈന്യം

Update: 2022-01-03 07:50 GMT

ന്യൂഡല്‍ഹി: ഗുല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് പിഎല്‍ജിഎ ദേശീയ പതാക ഉയര്‍ത്തിയത് ഉഭയകകക്ഷി സൈനിക കരാര്‍ ലംഘിച്ചല്ലെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ വിശദീകരണം. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ സൈനികവല്‍ക്കരണമില്ലാതെ ഒഴിച്ചിട്ടിരിക്കുന്ന പ്രദേശത്തിനു പുറത്താണ് പതാക ഉയര്‍ത്തിയിരിക്കുന്നതെന്നും സൈന്യം അറിയിച്ചു.

ചൈനീസ് പ്രദേശത്താണ് പതാക ഉയര്‍ത്തിയിരിക്കുന്നതെന്നാണ് ഈ വിശദീകരണത്തിന്റെ അര്‍ത്ഥം. ജൂണ്‍ 2020ല്‍ ഇന്ത്യ-ചൈന സൈനികര്‍ പരസ്പരം ഏറ്റുമുട്ടിയ നദിക്കരയിലുമല്ല.

ഗുല്‍വാന്‍ താഴ് വരയില്‍ 2022 പുതുവല്‍സര ദിനത്തില്‍ ചൈനീസ് ദേശീയ പതാക ഉയര്‍ത്തുന്നുവെന്നാണ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.  

ഈ പതാക പ്രധാനമാണ്, കാരണം ടിയാന്‍മെന്‍ സ്‌ക്വയറില്‍ ഒരിക്കല്‍ ഉയര്‍ന്നുപറന്നിരുന്ന പതാകയാണ് ഇതെന്നും ട്വീറ്റില്‍ പറയുന്നു. 

ഗുല്‍വാന്‍ പ്രദേശത്ത് ഇരു സേനകള്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടായ രണ്ട് കിലോമീറ്റര്‍ പ്രദേശത്ത് സൈനികവല്‍ക്കരണം പാടില്ലെന്ന് ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു.  

Tags: