ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മന്തി ചലഞ്ച് നടത്തും

Update: 2021-07-13 14:08 GMT

തിരൂര്‍: കിടപ്പിലായ രോഗികളുടെ പരിചരണവും പുനരധിവാസവും ലക്ഷൃം വെച്ച് താനാളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹസ്തം ചാരിറ്റബിള്‍ ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി മന്തി ചലഞ്ച് സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യ ദിനത്തിലാണ് പരിപാടി.


താനാളൂരിലെയും പരിസര പഞ്ചായത്തുകളിലെയും 400ല്‍ പരം കിടപ്പിലായ രോഗികളെ ഹസ്തം പരിചരിക്കുന്നുണ്ട്. കിടപ്പിലായ രോഗികള്‍ക്ക് ആഴ്ചയില്‍ ഏഴു ദിവസവും പരിചരണം നടത്തുന്നതിന് പുറമെ മരുന്ന്,ചികിത്സ ചെലവ്, ഭക്ഷണ കിറ്റ് എന്നിവയും ഹസ്തം നല്‍കുന്നുണ്ട്. ഇതിനായി ഭീമമായ തുകയാണ് ഒരോ മാസവും ചെലവിടുന്നത്.


കൊവിഡ് മഹാമാരി കാരണം സാമ്പത്തിക പ്രതിസന്ധിയിലായ ഹസ്തത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനാണ് മന്തി ചലഞ്ച് സംഘടിപ്പിക്കുന്നത്. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ മുജീബ് താനാളൂര്‍ കണ്‍വീനറായി വിപുലമായ സ്വാഗത സംഘം രൂപികരിച്ചു. കിന്‍ഷിപ്പ് കോഡിനേറ്റര്‍ നാസര്‍ കുറ്റൂര്‍ ഉദ്ഘാടനം ചെയ്തു ചെയര്‍മാന്‍ ടി പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. മുജീബ് താനാളൂര്‍, യുനസ് സ്‌നേഹതീരം, സുപ്പര്‍ടെക് മുഹമ്മദ് കുട്ടി ഹാജി, സി കെ അബ്ദുറഹിം പി സിദ്ദിഖ്, സി പി അലി, എം കുഞ്ഞിമൊയ്തിന്‍, സിസ്റ്റര്‍ ജയിഷ, കെ സുമം, റഹിമാന്‍ സംസാരിച്ചു




Tags:    

Similar News