കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

Update: 2020-06-08 05:26 GMT

കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. പെരുമണ്ണ പാറക്കുളം സ്വദേശി തിരുമംഗലത്ത് ബീരാന്‍ കുട്ടി (58)യാണ് മരിച്ചത്. ബംഗളൂരുവില്‍ നിന്ന് തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. നാല് ദിവസം മുമ്പാണ് ഇദ്ദേഹം വീട്ടിലെത്തിയത്.

ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭനപെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിശോധനാഫലം വന്നതിന് ശേഷമേ ഇദ്ദേഹത്തിന് കൊവിഡ് ഉണ്ടായിരുന്നോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ.