തേനീച്ചയുടെ കുത്തേറ്റ് ചികില്‍സയിലിരുന്നയാള്‍ മരിച്ചു

Update: 2021-11-20 05:41 GMT

തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത് തേനീച്ചയുടെ കുത്തേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. നെച്ചിനാത്തിലെ കണ്ടാരം പൊറ്റ വേലായുധനാണ്(66) മരിച്ചത്.

മലപ്പുറം കൊളത്തോട് വെള്ളായിപ്പാടത്ത് പുല്ലരിയുന്നതിനിടയിലാണ് വേലായുധന്റെ തലയില്‍ പരുന്ത് തേനീച്ചക്കൂട് ഇട്ടത്.

തേനീച്ചകളുടെ ആക്രമണം ശക്തമായതോടെ സുഹൃത്ത് എലുമ്പന്‍ ചൂട്ട് കത്തിച്ചു നല്‍കി. പിന്നീട് ഇരുവരും കിണറില്‍ ചാടി മുങ്ങിയാണ് രക്ഷപ്പെട്ടത്.

വേലായുധനെ തിരൂരങ്ങാടി താലൂക്ക് അശുപത്രിയിലും മെഡിക്കല്‍ കോളജിലും എത്തിച്ച് പരിശോധിച്ചപ്പോള്‍ അപകടകരമായ ഒന്നും കണ്ടില്ല. മരുന്ന് വാങ്ങി പിന്നീട് വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം നെഞ്ചില്‍ അസ്വസ്ഥത തോന്നിയപ്പോഴാണ് പഴുപ്പുണ്ടെന്ന് സ്ഥിരീകരിച്ചത്. തേനീച്ചയുടെ ആക്രമണം തന്നെയാണ് കാരണം. എലുമ്പന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല.