ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടി

Update: 2021-05-09 07:24 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. ഡല്‍ഹി മെട്രോ സര്‍വീസുകളും തിങ്കളാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും.

ഏപ്രില്‍ 20 മുതല്‍ ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തിലുണ്ടായിരുന്നു. അതാണിപ്പോള്‍ മെയ് 17ാം തിയ്യതി വരെ നീട്ടിയത്.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 23 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഓക്‌സിജന്‍ ബെഡുകളും മറ്റ് സംവിധാനങ്ങളും വര്‍ധിപ്പിക്കാനും ലോക്ക് ഡൗണ്‍ സമയം ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വാക്‌സിനേഷന്‍ സംവിധാനത്തിന് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു.