ഗതാഗത തടസ്സം നീക്കണമെന്ന് നാട്ടുകാര്‍

പുത്തന്‍ചിറയില്‍ നിന്ന് മാള, അഷ്ടമിച്ചിറ, ചാലക്കുടി, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാരേക്കാട് കടവിലെ ഗതാഗത തടസ്സം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

Update: 2020-08-11 13:02 GMT
ഗതാഗത തടസ്സം നീക്കണമെന്ന് നാട്ടുകാര്‍

മാള: ഗ്രാമപ്പഞ്ചായത്തിലെ 19ാം വാര്‍ഡിനെ കണ്‍ണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ മാരേക്കാട് കടവിലെ ഗതാഗത തടസ്സം അധികൃതര്‍ നീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പുത്തന്‍ചിറയില്‍ നിന്ന് മാള, അഷ്ടമിച്ചിറ, ചാലക്കുടി, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാരേക്കാട് കടവിലെ ഗതാഗത തടസ്സം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

കരിങ്ങോള്‍ച്ചിറ വഴി കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങിയാണ് ആളുകള്‍ ഇപ്പോള്‍ യാത്രചെയ്യുന്നത്. പുത്തന്‍ചിറ കരിങ്ങോള്‍ച്ചിറ റോഡും പുത്തന്‍ചിറ നടവരമ്പ് ഇരിങ്ങാലക്കുട റോഡും തകര്‍ന്ന് കിടക്കുന്നതിനാല്‍ അത് വഴിയുള്ള യാത്ര ഏറെ ക്ലേശകരമാണ്. ഈ സാഹചര്യത്തില്‍ കൊടകര തൃശൂര്‍ ഹൈവേയിലേക്ക് കടക്കാനുള്ള എളുപ്പവഴിയായ കുന്നത്തേരി മാരേക്കാട് റോഡിലെ മാര്‍ഗ്ഗ തടസ്സം നീക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News