കേരളസര്‍വകാലാശാല ഇന്ന് നടത്താനിരുന്ന എല്‍എല്‍ബി പരീക്ഷകള്‍ മാറ്റി

പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.

Update: 2021-04-15 01:11 GMT

തിരുവനന്തപുരം: കേരളസര്‍വകാലാശാല ഇന്ന് നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍എല്‍ബി, ഒന്നാം വര്‍ഷ എല്‍എല്‍ബി (മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.

രാജ്യത്ത് അതിവേഗ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ഈ വര്‍ഷത്തെ പത്താംക്ലാസ് സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കുകയും പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News