ബഹ്‌റൈനില്‍ ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ചു

Update: 2022-05-18 08:57 GMT

ബഹ്‌റൈന്‍: ലയണ്‍സ് ക്ലബ്ബ് ഓഫ് മലബാര്‍ ബഹ്‌റൈന്‍ ക്ലബ്ബ് ബഹ്‌റൈനില്‍ രൂപീകരിച്ചു. ഡിസ്ട്രിക്റ്റ് 318 ഡി വടക്കാഞ്ചേരി കൊച്ചിന്‍ ക്ലബ്ബിന് കീഴിലാണ് ബഹ്‌റൈനില്‍ ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തനം ബഹ്‌റൈനിലും ഊര്‍ജിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്ലബ്ബിന്റ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു .

ഭാരവാഹികളായി മൂസ കുട്ടി ഹാജി (ഡയറക്ടര്‍ )നിസാര്‍ കുന്നംകുളത്തിങ്ങല്‍ (പ്രസിഡന്റ് )സല്‍മാനുല്‍ ഫാരിസ് (ജനറല്‍ സെക്രട്ടറി ), ബിജേഷ് (ട്രഷറര്‍), റംഷാദ് അയിലക്കാട്, സജിന്‍ ഹെന്‍ട്രി, ഹലീല്‍ റഹ്മാന്‍ (വൈസ് പ്രസിഡന്റ് ), സുനില്‍ ചെറിയാന്‍ (ജോയന്റ് സെക്രട്ടറി )മുഹമ്മദ് റസാഖ് (ജോയന്റ് ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.