കര്‍ഷകരുടെ ഉറക്കം കെടുത്തിയ പുള്ളിപ്പുലി ഒടുവില്‍ വനം വകുപ്പിന്റെ പിടിയില്‍
ഹാവേരി: കഴിഞ്ഞ ഒരു മാസമായി കര്‍ഷകരുടെ ഉറക്കം കെടുത്തിയ പുള്ളിപ്പുലിയെ വനം വകുപ്പ് പിടികൂടി. കര്‍ണാടകയിലെ കടൂര്‍ ഗ്രാമത്തിലാണ് സംഭവം. ഹാവേരിയിലെ കുന്നിനടുത്തുള്ള കര്‍ഷകന്റെ വയലില്‍ നിന്നാണ് പുള്ളിപ്പുലിയെ പിടികൂടിയത്. കഴിഞ്ഞ ഒരു മാസമായി പുള്ളിപ്പുലി ഈ പ്രദേശത്ത് തുടര്‍ച്ചയായി വിഹരിച്ചിരുന്നു.
ഇതോടെ ആശങ്കയിലായ കര്‍ഷകര്‍ പുലിയെ ഭയന്നായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞയാഴ്ച ഫാംഹൗസിലെ സിസിടിവിയില്‍ പുള്ളിപ്പുലി പതിഞ്ഞതോടെ അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.