കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഇടതുപക്ഷം കഷ്ടിച്ച് കടന്നുകൂടി

Update: 2020-12-16 07:17 GMT

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഇടത്പക്ഷം അധികാരത്തിലേക്ക്. 44 വാര്‍ഡുകളില്‍ 22 വാര്‍ഡുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. 21 എണ്ണം ലഭിച്ച എന്‍ഡിഎ രണ്ടാം സ്ഥാനത്താണ്. യുഡിഎഫിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

കഴിഞ്ഞ തവണ 24 സീറ്റുണ്ടായ ഇടതുപക്ഷത്തിന് ഇത്തവണ രണ്ട് സീറ്റ് കുറവാണ് ലഭിച്ചത്. 16 സീറ്റ് നേടിയ എന്‍ഡിഎ 5 സീറ്റ് വര്‍ധിപ്പിച്ച് 21 ആയി. യുഡിഎഫിന് നേരത്തെ 4 സീറ്റാണ് ഉണ്ടായിരുന്നതെങ്കില്‍ അത് ഇത്തവണ 1 ആയി കുറഞ്ഞു.