തൊഴില്‍തര്‍ക്കത്തിന് പരിഹാരവുമായി സോഷ്യല്‍ ഫോറം; കോഴിക്കോട് സ്വദേശി നാടണഞ്ഞു

റിയാദിലെ അസീസിയില്‍ ഒരു കമ്പനിയുടെ വെയര്‍ഹൗസില്‍ ഫോര്‍ക് ലിഫ്റ്റ് ഡ്രൈവറായി എട്ട് മാസം മുന്‍പാണ് നിസാം ജോലിക്ക് കയറിയത്

Update: 2019-12-11 06:10 GMT

റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് കോഴിക്കോട് നല്ലളം സ്വദേശി നിസാമിന്റെ തൊഴില്‍തര്‍ക്കം ഒത്തുതീര്‍ന്നു. പ്രശ്‌നം പരിഹരിക്കപ്പെട്ടതിനെ തുടര്‍ന്ന് നിസാം നാട്ടില്‍ തിരിച്ചെത്തി. 

റിയാദിലെ അസീസിയില്‍ ഒരു കമ്പനിയുടെ വെയര്‍ഹൗസില്‍ ഫോര്‍ക് ലിഫ്റ്റ് ഡ്രൈവറായി എട്ട് മാസം മുന്‍പാണ് നിസാം ജോലിക്ക് കയറിയത്. രണ്ട് മാസം മുന്‍പ് മാനേജ്‌മെന്റുമായുള്ള നിസാമിന്റെ തൊഴില്‍ തര്‍ക്കം ആരംഭിച്ചു. ഓവര്‍ ടൈം നല്‍കാതെ അധിക ജോലി എടുപ്പിക്കുന്നതില്‍ പ്രതിക്ഷേധിച്ച് ഒരു മാസമായി നിസാം ജോലിയില്‍ നിന്ന് വിട്ട് നിന്നിരുന്നു.

സോഷ്യല്‍ ഫോറം സനയ ബ്ലോക്ക് പ്രസിഡന്റ് ഷൗക്കത്ത് പി റ്റി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് എന്നിവര്‍ നടത്തിയ ഇടപെടലാണ് പ്രശ്‌നങ്ങള്‍ ഒത്തുതീരാന്‍ കാരണമായത്. ഇതോടെ നിസാമിന് മുഴുവന്‍ ശമ്പളവും എക്‌സിറ്റും നല്‍കി നാട്ടില്‍ പോവാന്‍ അവസരം ഒരുങ്ങി. 

Tags:    

Similar News