പ്രവാസജീവിതം അവസാനിപ്പിക്കുന്ന മുന്‍ ഭാരവാഹിക്ക് കുവൈത്ത് എലത്തൂര്‍ അസ്സോസിയേഷന്റെ യാത്രയയപ്പ്

Update: 2020-11-02 03:43 GMT

കുവൈത്ത് സിറ്റി: 25 വര്‍ഷത്തെ കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് എലത്തൂര്‍ അസ്സോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ് വാളിയില്‍ കോയമോന് കുവൈത്ത് എലത്തൂര്‍ അസ്സോസിയേഷന്‍ യാത്രയയപ്പ് നല്‍കി.

അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ കുവൈത്ത് എലത്തൂര്‍ അസ്സോസിയേഷന്റെ ഉപദേശക സമിതി അംഗം യാക്കൂബ് എലത്തൂര്‍ മൊമെന്റോയും സിദ്ദീഖ് പാണ്ടികശാലയില്‍ സംഘടനയുടെ സ്‌നേഹോപഹാരവും വാളിയില്‍ കോയമോന് കൈമാറി.

എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ റഫീഖ് നടുക്കണ്ടി, ആലിക്കുഞ്ഞി കളത്തില്‍ മാളിയേക്കല്‍, ആരിഫ് രാരങ്ങാട്ട്, ഹബീബ് എടേക്കാട് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.