ജിദ്ദ എസ്‌ഐസി വസന്തം കാംപയ്ന്‍ ശ്രദ്ധേയമാവുന്നു

Update: 2021-10-14 18:49 GMT

ജിദ്ദ: റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ ' തിരു നബി നിത്യ വസന്തം' എന്ന തലക്കെട്ടില്‍ സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നടത്തി വരുന്ന 'വസന്തം 1443' ഓണ്‍ലൈന്‍ കാംപയ്ന്‍ ശ്രദ്ധേയമാവുന്നു. എല്ലാ ദിവസവും രാത്രി 8.30 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ പ്രവാസ ലോകത്തെയും നാട്ടിലെയും പ്രഗത്ഭ പണ്ഡിതര്‍ പങ്കെടുത്ത് പ്രവാചക ജീവിതത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച് പ്രഭാഷണം നടത്തുന്നു.

ഒക്ടോബര്‍ 7 മുതല്‍ ആരംഭിച്ച വസന്തം കാംപയ്ന്‍ ഉദ്ഘാടനം ചെയ്തയത് എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആയിരുന്നു.


Tags:    

Similar News