ആഭ്യന്തര രാഷ്ട്രീയത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ അനുവദിക്കില്ല; ചൈനയോടും ഇന്ത്യയോടും സമദൂരം പ്രഖ്യാപിച്ച് നേപ്പാള്‍ വിദേശകാര്യമന്ത്രി

Update: 2021-01-16 13:07 GMT

ന്യൂഡല്‍ഹി: നേപ്പാളിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് നേപ്പാല്‍ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവലി. നേപ്പാളിലെ നേതാക്കള്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയുള്ളവരാണ്. അതിന് ബാഹ്യശക്തികളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ നേപ്പാള്‍ സ്ഥാനപതി കാര്യാലയത്തില്‍ വാര്‍ത്താമാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് വ്യാപനത്തിനുശേഷം ഇന്ത്യയിലെത്തുന്ന ആദ്യ നേപ്പാള്‍ നേതാവാണ് പ്രദീപ് ഗ്യാവലി. 

ഇന്ത്യ-നേപ്പാള്‍ ഉഭയകക്ഷി സംയുക്ത കമ്മീഷന്റെ ഭാഗമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

ഇന്ത്യയും ചൈനയുമായും തന്റെ തങ്ങള്‍ക്ക് മെച്ചപ്പെട്ട ബന്ധമാണുളളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു രാജ്യവുമായുള്ള ബന്ധം മറ്റേ രാജ്യവുമായുള്ള ബന്ധത്തെ ബാധിക്കില്ല. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ല. നേപ്പാളി സ്ഥാനപതി കാര്യാലയത്തില്‍ തന്നെ വന്നുകണ്ട വാര്‍ത്താമാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ ചൈന ഇടപെട്ട് പരിഹാരമുണ്ടാക്കാനിടയുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം.

Tags:    

Similar News