പയ്യോളിയില്‍ പിഞ്ചുകുഞ്ഞിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2020-07-02 13:44 GMT

പയ്യോളി: വീട്ട് വരാന്തയിൽ നിന്ന്‌ കാണാതായ പിഞ്ചുകുഞ്ഞ് തോട്ടിൽ വീണ് മരിച്ചു. അയനിക്കാട് നർത്തന കലാലയത്തിന് സമീപം കമ്പിവളപ്പിൽ പി പി ഷംസീർ - അഷറ ദമ്പതികളുടെ മകൾ ആമിന അജുവ (2)യാണ് മരിച്ചത്. വീട്ട് വരാന്തയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന  കുഞ്ഞിനെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കാണാതായത്.

അടുക്കളയിൽ ജോലിയിലായിരുന്ന ഉമ്മ മകളെ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം അറിയുന്നത്. ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലും കണ്ടെത്താനായില്ല. തുടർന്ന് കൊളാവിപ്പാലത്തിന് അടുത്ത്‌ തോട്ടിൽ കണ്ടെത്തുകയായിരുന്നു.  വീട്ടുകാരും ബന്ധുക്കളുമെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സഹോദരി: സെൽന മറിയം.

Similar News