ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കണമെന്ന് ഐഎംഎ

ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കണമെന്നും, പ്രവര്‍ത്തന സജ്ജമായ കാമറ സ്ഥാപിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു

Update: 2021-08-09 10:00 GMT

കോഴിക്കോട്: ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാല്‍ തല്ല് കിട്ടുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് ഐഎംഎ ആരോപിച്ചു. കൊച്ചിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നടപടിയില്ലെങ്കില്‍ വാക്‌സിനേഷന്‍, അത്യാഹിത വിഭാഗവും നിര്‍ത്തി സമരം ചെയ്യുമെന്നും ഡോക്ട്ടര്‍മാരുടെ സംഘടന അറിയിച്ചു.


ജോലി സ്ഥലത്ത് പോലിസ് എയ്ഡ് പോസ്റ്റും സെക്യൂരിറ്റിയും വേണം. ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കണമെന്നും, പ്രവര്‍ത്തന സജ്ജമായ കാമറ സ്ഥാപിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ജോലി സ്ഥലത്ത് ഡോക്ടര്‍മാര്‍ക്ക് കൈയേറ്റം നേരിടേണ്ടി വരുന്നതില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സംഘടന ആവശ്യമുന്നയിച്ചു.




Tags:    

Similar News