പി വി അന്‍വര്‍ എംഎല്‍യുടെ അനധികൃത നിര്‍മാണങ്ങള്‍ ഇന്ന് പൊളിക്കും

Update: 2022-02-11 04:28 GMT

മലപ്പുറം; പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത നിര്‍മാണങ്ങള്‍ ഇന്ന് പൊളിച്ചുനീക്കും. ചീങ്കണ്ണിപ്പാറയിലെ തടയണ, റോപ് വേ, ബോട്ട് ജെട്ടി എന്നിവയാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊളിക്കുക. ഓംബുഡ്‌സ്മാന്റെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.

റസ്‌റ്റോറന്റ് നിര്‍മിക്കാനാണെന്ന് കാണിച്ച് പഞ്ചായത്തില്‍ നിന്ന് അനുമതി നേടിയശേഷം വിവാദമായ കക്കാടംപൊയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഭാഗമാകുന്നവിധത്തില്‍ നിര്‍മാണം നടത്തുകയായിരുന്നു. നിലമ്പൂരിലെ എം പി വിനോദ് എന്നയാളാണ് പരാതി നല്‍കിയത്.

നേരത്തെയും പൊളിച്ചുനീക്കാന്‍ ഓംബുഡ്‌സ്മാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സാങ്കേതികപ്രശ്‌നം കൊണ്ട് നടന്നില്ല. 

Tags: