100 വര്‍ഷം മുമ്പ് മോഷ്ടിച്ച അന്നപൂര്‍ണദേവിയുടെ വിഗ്രഹം രാജ്യത്ത് തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി

Update: 2020-11-30 14:55 GMT

വരാണസി: ഒരു നൂറ്റാണ്ട് മുമ്പ് വരാണസിയില്‍ നിന്ന് മോഷിക്കപ്പെട്ട് പോയ അന്നപൂര്‍ണ ദേവിയുടെ വിഗ്രഹം ഉടന്‍ രാജ്യത്തേക്ക് തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി മോദി. വരാണസില്‍ ദേവ് ദീപാവലി മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് മോദിയുടെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം മന്‍കി ബാത്തിലും പ്രധാനമന്ത്രി ഇതേ പ്രഖ്യാപനം നടത്തിയിരുന്നു.

1913ലാണ് അന്നപൂര്‍ണ ദേവിയുടെ വിഗ്രഹം കാനഡയിലേക്ക് കൊണ്ടുപോയത്. പിന്നീട് കനേഡിയല്‍ സര്‍ക്കാരിന്റെ കൈവശമായ വിഗ്രഹം ഇന്ത്യക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.

ശ്രമിച്ചിരുന്നെങ്കില്‍ വിഗ്രഹം നേരത്തേത്തന്നെ തിരിച്ചെത്തിക്കാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ ചിലര്‍ക്ക് പൈതൃകം എന്നാല്‍ സ്വന്തം കുടുംബവും സ്വന്തം താല്‍പ്പര്യമാണെന്നും തനിക്ക് അതങ്ങനെയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇത്തരം നിരവധി രാജ്യത്തിന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അതൊക്കെ തിരിച്ചെത്തിക്കുക തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ദീപാവലി ദിവസം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലികൊടുത്തവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.

Similar News