വ്യാജ പള്‍സ് ഓക്സി മീറ്ററുകളുടെ വിപണനം അടിയന്തിരമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2021-05-25 11:19 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാജ പള്‍സ് ഓക്സി മീറ്ററുകളുടെ വിപണനം അടിയന്തിരമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ആരോഗ്യ സെക്രട്ടറിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം ഉത്തരവ് നല്‍കിയത്. നടപടി സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇത്തരം മനുഷ്യരഹിതമായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തടയണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സാമൂഹിക പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

കമ്പനിയുടെ പേരോ വിലയോ രേഖപ്പെടുത്താതെയാണ് വ്യാജ ഓക്സി മീറ്ററുകള്‍ വില്‍പ്പനക്ക് എത്തുന്നത്. പള്‍സ് ഓക്സി മീറ്ററുകള്‍ക്ക് നേരിട്ട ക്ഷാമം മുതലാക്കിയാണ് വ്യാജ പള്‍സ് ഓക്സി മീറ്ററുകള്‍ വിപണിയില്‍ ചുവടുറപ്പിച്ചത്.

Tags:    

Similar News