കണ്ണൂര്‍: പോലിസ് നിര്‍ദേശപ്രകാരം വഴിവാണിഭക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ പ്രകോപനമില്ലാതെ അവരോട് അപമര്യാദയായി പെരുമാറിയ ചെറുകര സിഐ വിനീഷ് കുമാറിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍. സിഐയെ പോലിസ് ആക്റ്റ് പഠിപ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
അഭിഭാഷകനായ ഹരീഷ് വാസുദേവന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ അടിസ്ഥാനമാക്കിയാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.
വഴിവാണിഭക്കാരെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണമെങ്കിലും അതിനുള്ള വഴി ഇതല്ലെന്ന് കമ്മീഷന്‍ പറഞ്ഞു.
അതേസമയം ഇയാള്‍ക്കെതിരേ ആഭ്യന്തര വകുപ്പ് നടപടിയെടുത്തിട്ടില്ല.