പരപ്പനങ്ങാടിയില്‍ ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു

ഒട്ടുമ്മല്‍ മുജാഹിദ് മസ്ജിദിന് സമീപം താമസിക്കുന്ന മുസാമിന്റെ പുരക്കല്‍ അബ്ബാസിന്റെ വീടാണ് ഇന്ന് പകല്‍ ഉണ്ടായ ശക്തമായ കാറ്റില്‍ തകര്‍ന്നത്.

Update: 2019-09-05 15:08 GMT
പരപ്പനങ്ങാടി: വീശിയടിച്ച ശക്തമായ കാറ്റില്‍ വീടുതകര്‍ന്നു വീണു. ഒട്ടുമ്മല്‍ മുജാഹിദ് മസ്ജിദിന് സമീപം താമസിക്കുന്ന മുസാമിന്റെ പുരക്കല്‍ അബ്ബാസിന്റെ വീടാണ് ഇന്ന് പകല്‍ ഉണ്ടായ ശക്തമായ കാറ്റില്‍ തകര്‍ന്നത്. ചുമര്‍ ഇടിഞ്ഞ് വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബ് നിലംപതിക്കുകയായിരുന്നു. വീടിനോടടുത്തുള്ള കിണറിന്നും കേട് പറ്റി. വീട്ടിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.


Tags:    

Similar News