കുളിക്കാന്‍ കയറിയ യുവതിയുടെ ഫോട്ടോയെടുത്തു; വടകരയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു

പുലര്‍ച്ചെ കുളിക്കാന്‍ കയറിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാരന്‍ കുളിമുറിയുടെ വെന്റിലേറ്റര്‍ വഴി മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്തെന്നാണ് ആരോപണം.

Update: 2019-06-24 01:07 GMT

കോഴിക്കോട്: വടകരയില്‍ ഹോട്ടലില്‍ താമസിക്കാനെത്തിയ യുവതിയുടെ ഫോട്ടോ എടുത്തെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ ഹോട്ടല്‍മുറി അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ കുളിക്കാന്‍ കയറിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാരന്‍ കുളിമുറിയുടെ വെന്റിലേറ്റര്‍ വഴി മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്തെന്നാണ് ആരോപണം.

തിരുവനന്തപുരത്ത് നിന്നെത്തിയ കുടുംബത്തിനാണ് ദുരനുഭവമുണ്ടായത്. തുടര്‍ന്ന് ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പോലിസെത്തി ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നറിയിച്ച കുടുംബം പരാതി നല്‍കിയിട്ടില്ല.

Tags:    

Similar News