മാപ്പിള വിപ്ലവ ചരിത്രം മായ്ച്ച് കളയാനാവാത്തതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ഗണേഷ് വടേരി

Update: 2021-09-06 12:32 GMT

ദമ്മാം: മാപ്പിള വിപ്ലവ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ സമാനതകളില്ലാത്ത ഒരേടാണെന്നും ഈ ചരിത്രം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് കാലാതിവര്‍ത്തിയായി അവശേഷിക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി അഭിപ്രായപ്പെട്ടു. പ്രവാസി സാംസ്‌കാരിക വേദി ദമ്മാം ഘടകം സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മാപ്പിള വിപ്ലവവും വാരിയം കുന്നനും: മായ്ച്ച് കളയാനാവില്ല പോരാട്ട വീര്യത്തെ' എന്ന വിഷയത്തിലാണ് വെബിനാര്‍ സംഘടിപ്പിച്ചത്. സംഘ് പരിവാറിന്റെ അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള ധീര രക്തസാക്ഷികളെ നീക്കം ചെയ്യുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയും അക്രമവുമാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ 'പ്രവാസി' മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹീം തിരൂര്‍ക്കാട് പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുഹമ്മദ് ശാഫി ചാവക്കാട് (പി.സി. എഫ്), ഹമീദ് വടകര (കെ.എം.സി.സി), അബ്ദുറഹീം വടകര (ഐ.സി.എഫ്), അലി മുഹമ്മദ് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഹ്‌സിന്‍ ആറ്റശ്ശേരി, ഉബൈദ് വളാഞ്ചേരി, അമീന്‍ ചൂനൂര്‍, അര്‍ഷദ് വാണിയമ്പലം, അന്‍വര്‍ ഹുസൈന്‍, നാസര്‍ ആലുങ്ങല്‍ നേതൃത്വം നല്‍കി. 

Similar News