'പോലിസ് സുരക്ഷ' ആവശ്യപ്പെട്ട സിസ്റ്റര്‍ ലൂസിയുടെ ഹരജി ഹൈക്കോടതി തള്ളി

Update: 2021-07-22 08:43 GMT

കൊച്ചി: പോലിസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സിസ്റ്റര്‍ ലൂസിയുടെ ഹരജി തള്ളി. കാരാക്കമല ഫ്രാന്‍സിസ്‌കന്‍ ക്ലൈാരിസ്റ്റ് കോണ്‍വെന്റില്‍ തുടര്‍ന്നു താമസിക്കുന്നതിനുള്ള സുരക്ഷയൊരുക്കണമെന്നായിരുന്നു ആവശ്യം.

അതേ സമയം കോണ്‍വെന്റില്‍ നിന്ന് പുറത്തുപോവാന്‍ ഉത്തരവിടാന്‍ കോടതി വിസമ്മതിച്ചു. സിസ്റ്റര്‍ ലൂസിയുടെ ഹരജി കേള്‍ക്കാന്‍ ഹൈക്കോടതി മാനന്തവാടി മുന്‍സിഫ് കോടതിയോട് ആവശ്യപ്പെട്ടു. കോണ്‍വെന്റില്‍ താമസിക്കാന്‍ മൂന്ന് ആഴച് സമയവും നല്‍കി.

ബിഷപ്പ് ഫ്രാങ്കോക്കെതിരേ നിലപാടെടുത്തതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസിയെ 2019ല്‍ മഠത്തില്‍ നിന്ന് പുറത്തുപോകേണ്ടിവന്നു.