അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരം, ആശുപത്രി വിട്ടു
കൊച്ചി: കൊച്ചിയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരം. ഇയാള്‍ ആശുപത്രി വിട്ടു. കൊച്ചിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ രണ്ടാം വകഭേദമാണ് ഇയാള്‍ക്ക് സ്ഥിരീകരിച്ചത്.
ഒക്ടോബറില്‍ 12 പേരാണ് അമീബിക്ക് മസ്തിഷ്‌കജ്വരം മൂലം മരിച്ചത്. 65 പേര്‍ക്ക് രോഗം റിപോര്‍ട്ട് ചെയ്തു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.